Kerala
മുട്ടിൽ മരംകൊള്ള കേസ്; ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ
Kerala

മുട്ടിൽ മരംകൊള്ള കേസ്; ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ

Web Desk
|
13 Jun 2021 3:05 AM GMT

ആരോപണവിധേയനായ ഫോറസ്റ്റ്കൺസർവേറ്റർ എന്‍.ടി സാജനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

മുട്ടിൽ മരംകൊള്ള കേസിൽ ആരോപണവിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ. അന്വേഷണത്തില്‍ സുപ്രധാന കണ്ടെത്തലുകള്‍ ഉണ്ടായിട്ടും ഫോറസ്റ്റ്കൺസർവേറ്റർ എന്‍.ടി സാജനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

പ്രധാന പ്രതികളെ രക്ഷിക്കാൻ വേണ്ടി എന്‍.ടി സാജന്‍ കീഴുദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു. മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാൻ, താത്ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി സാജൻ വ്യാജമൊഴി പറയിപ്പിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

2021 ഫെബ്രുവരി 17ാം തീയതി ഉത്തരമേഖല ചീഫ് കണ്‍സര്‍വേറ്റര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതാണ്. എന്നാല്‍ മൂന്നര മാസം പിന്നിട്ടിട്ടും സാജനെതിരെ നടപടിയുണ്ടാവുകയോ വിശദീകരണം ആരായുകയോ ബന്ധപ്പെട്ടവര്‍ ചെയ്തിട്ടില്ല.

Similar Posts