മുട്ടിൽ മരം കൊള്ള കേസ്; പ്രതികൾക്കായി വ്യാപക പരിശോധന
|പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ വയനാട്ടിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി
മുട്ടിൽ മരം മുറി കേസിൽ പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിൽ. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ വയനാട്ടിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പ്രതികൾ ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും പരിശോധനക്ക് ശേഷം പൊലീസ് പറഞ്ഞു.
മുട്ടിൽ വാഴവറ്റയിലെ വീട്ടിൽ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് പരിശോധന. വയനാട്ടിൽ നിന്ന് പ്രതികൾ കടന്നതായാണ് സൂചന. മറ്റ് ജില്ലകളിലും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് നടപടി. വനം വകുപ്പ്, ക്രൈബ്രാംഞ്ച്, വിജിലൻസ് ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് പ്രതികളെ പിടികൂടാൻ തെരച്ചിൽ നടത്തുന്നത്. പ്രതികൾ മാസങ്ങളോളം കൊച്ചിയിലായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ഹൈക്കോടതി പ്രതികളായ മൂന്ന് പേരുടെയും മുൻകൂർ ജാമ്യഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.