Kerala
മൂവാറ്റുപുഴ ജപ്തി വിവാദം; എംഎൽഎ നൽകിയ പണം സ്വീകരിച്ചില്ല, ബാങ്കിൽ നാടകീയ രംഗങ്ങൾ
Kerala

മൂവാറ്റുപുഴ ജപ്തി വിവാദം; എംഎൽഎ നൽകിയ പണം സ്വീകരിച്ചില്ല, ബാങ്കിൽ നാടകീയ രംഗങ്ങൾ

Web Desk
|
8 April 2022 10:58 AM GMT

യൂണിയൻ പണമടച്ചത് ഇഷ്ടപ്പെടാതിരുന്ന കുടുംബം, എംഎൽഎയുടെ സഹായത്താൽ ആധാരം വീണ്ടെടുക്കുമെന്ന നിലപാടിലാണ് നേരത്തെയുള്ളത്

മൂവാറ്റുപുഴയിൽ ഗൃഹനാഥൻ ആശുപത്രിയിൽ കഴിയവേ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇറക്കിവിട്ടു വീട് ജപ്തി ചെയ്ത സംഭവത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്കിൽ നാടകീയ രംഗങ്ങൾ. വീടു ജപ്തി ചെയ്യപ്പെട്ട കുടുംബം കടം തീർക്കുന്നതിനായി മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ചെക്കുമായി എത്തിയെങ്കിലും ആദ്യം ബാങ്ക് അധികൃതർ സ്വീകരിച്ചില്ല. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ 1,35,686 രൂപയുടെ ചെക്കുമായാണ് കുടുംബം ബാങ്കിലെത്തിയത്. നിലവിൽ കടം തീർത്ത നിലയിലാണെന്നും അതുകൊണ്ടു തന്നെ ചെക്ക് സ്വീകരിക്കാൻ സാധിക്കില്ലെന്നും ജീവനക്കാർ വ്യക്തമാക്കി. ഇതോടെ തർക്കം ആരംഭിച്ചു.

കടം തീർക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം ബാങ്ക് അറിയിച്ചിട്ടില്ലെന്നും കുടുംബം ജീവനക്കാരെ അറിയിച്ചു. പണം സ്വീകരിക്കാതെ മടങ്ങില്ലെന്ന് അജേഷിന്റെ ഭാര്യ മഞ്ജു നിലപാടെടുത്തതോടെ ബാങ്ക് ജീവനക്കാർ ചെക്ക് സ്വീകരിച്ചു. പക്ഷേ അജേഷിന്റെ ലോൺ അക്കൗണ്ടിലേക്ക് തുക വരവു വയ്ക്കാനാകില്ലെന്ന് മൂവാറ്റുപുഴ അർബൻ ബാങ്ക് വ്യക്തമാക്കി. ലോൺ അക്കൗണ്ടിലേക്കല്ലാതെ തന്റെ അറിവോ സമ്മതമോയില്ലാതെ പണം തിരികെയടച്ച സിഐടിയുവിനു പണം നൽകാനാവില്ലെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.

ഗൃഹനാഥൻ അജേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തു നിർത്തി ബാങ്ക് വീട് ജപ്തി ചെയ്തത്. മാത്യു കുഴൽനാടൻ എംഎൽഎ വീടിന്റെ പൂട്ട് പൊളിച്ചാണ് രാത്രിയിൽ കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചത്. ബാങ്ക് നടപടി വിവാദമാവുകയും വായ്പ ഏറ്റെടുക്കുമെന്ന് എംഎൽഎ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബാങ്കിലെ ഇടതുപക്ഷ സംഘടനാ ജീവനക്കാർ പണം പിരിച്ച് ലോൺ തിരിച്ചടക്കുകയായിരുന്നു.


Muvattupuzha foreclosure controversy; The money given by the MLA was not accepted, dramatic scenes in the bank

Similar Posts