Kerala
BJP is trying for communal polarization in Munambam
Kerala

സന്ദീപ് ബിജെപി വിട്ടത് നന്നായി; ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല: എം.വി ഗോവിന്ദൻ

Web Desk
|
16 Nov 2024 8:00 AM GMT

സന്ദീപ് വാര്യരെപ്പോലെ ഒരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നായിരുന്നു മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ടത് നന്നായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തങ്ങൾക്ക് നയമാണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിലപാട് വ്യക്തമാക്കിയാൽ അതിനനുസരിച്ച് പാർട്ടി നിലപാടെടുക്കും. വ്യക്തികളല്ല നയമാണ് പ്രധാനം. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കൊടകര-കരുവന്നൂർ ഡീൽ കോൺഗ്രസിൽ ചേരാൻ വേണ്ടി ഇപ്പോൾ പറയുന്നതാണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി എം.ബി രാജേഷ് സംസാരിച്ചത്. പാലക്കാട് മൂന്നാം സ്ഥാനത്ത് കിടക്കുന്ന ബിജെപിയെ കൈപിടിച്ചുയർത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കോൺഗ്രസിൽ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ട്. രമേശ് ചെന്നിത്തലും കെ. മുരളീധരനും ബിജെപി വിരുദ്ധ ചേരിയിലാണ്. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ബിജെപി അനുകൂല ചേരി പ്രവർത്തിക്കുന്നത്. സന്ദീപ് വാര്യരെപ്പോലെ ഒരു കാളിയനെ ചുമക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നും രാജേഷ് പറഞ്ഞു.

Similar Posts