Kerala
ആവിക്കൽ സമരത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ
Kerala

ആവിക്കൽ സമരത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ

Web Desk
|
10 Sep 2022 3:01 PM GMT

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളല്ലെന്നും എന്നാൽ, ആവിക്കലിൽ സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്നും എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തിരുവനന്തപുരം: കോഴിക്കോട് ആവിൽക്കൽതോടിൽ മാലിന്യപ്ലാന്റിനെതിരായ സമരത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആവിക്കലിൽ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല. വർഗീയ വാദികൾ സമരത്തെ സ്വാധീച്ചുവെന്നാണ് പറഞ്ഞത്. ആവിക്കൽ സമരത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, വിഴിഞ്ഞത്ത് തീവ്രവാദികൾ ഇടപെട്ടാൽ അവിടെയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളല്ലെന്നും എന്നാൽ, ആവിക്കലിൽ സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്നും എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാൻ അവകാശമുണ്ട്. പുരോഹിതൻമാർക്കും സമരം ചെയ്യാം. അതിനെ എതിർക്കേണ്ടതില്ല. വിഴിഞ്ഞത്തെപ്പോലുള്ള സമരമല്ല ആവിക്കലിൽ നടന്നത്. പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ച ശേഷം ചില ആളുകൾ അതിനെ വർഗീയമാക്കി മാറ്റി. ആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് പാർട്ടി രീതി. ദേശീയപാത വിരുദ്ധ സമരത്തിലും തീവ്രവാദ നിലപാടുകാരാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts