Kerala
കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം: കെ-റെയിൽ നടപ്പിലാക്കുമെന്ന് എം.വി ഗോവിന്ദൻ
Kerala

'കണ്ണൂരിൽ നിന്ന് ചായ കുടിച്ച്, കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം': കെ-റെയിൽ നടപ്പിലാക്കുമെന്ന് എം.വി ഗോവിന്ദൻ

Web Desk
|
15 Oct 2023 2:07 PM GMT

ബിജെപിയും യുഡിഎഫും ചേർന്ന് കെ-റെയിലിന് പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ-റെയിൽ പദ്ധതി

കണ്ണൂര്‍: കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതോടെ കണ്ണൂരിൽ നിന്നും ചായ കുടിച്ച് കൊച്ചിയിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാൻ കഴിയും. 50 കൊല്ലത്തെ വളർച്ചയാണ് കെ- റെയിലിലൂടെ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയും യുഡിഎഫും ചേർന്ന് കെ-റെയിലിന് പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ-റെയിൽ പദ്ധതി. 20 മിനിറ്റ് കൂടുമ്പോൾ ട്രെയിനുകൾ. കാസർകോട് നിന്ന് കേറിയാൽ നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്തും. കണ്ണൂരിൽ നിന്നും കൊച്ചിയിൽ എത്താൻ ഒന്നര മണിക്കൂർ മതി.

കെ- റെയിലിൽ കണ്ണൂരിൽ പോയി ചായ കുടിച്ച് കൊച്ചിയിൽ വന്ന് ഭക്ഷണം കഴിക്കാം. ഇതിന് ശേഷം കണ്ണൂരിലേക്ക് തന്നെ തിരിച്ചുവരാം. രാത്രി വീട്ടിലെ ഭക്ഷണം കഴിക്കാം- എം.വി ഗോവിന്ദന്‍ പറഞ്ഞു.



Related Tags :
Similar Posts