Kerala
എപ്പോഴും നാക്കുപിഴ പറ്റുന്നത് എങ്ങനെയാണ് ? ഇത് ആർ.എസ്.എസിനെ വെള്ളപൂശാനുള്ള അജണ്ട; എം.വി ഗോവിന്ദൻ
Kerala

'എപ്പോഴും നാക്കുപിഴ പറ്റുന്നത് എങ്ങനെയാണ് ? ഇത് ആർ.എസ്.എസിനെ വെള്ളപൂശാനുള്ള അജണ്ട'; എം.വി ഗോവിന്ദൻ

Web Desk
|
15 Nov 2022 5:44 AM GMT

'ശരിയായ നയം സ്വീകരിക്കുന്നവരോട് സിപിഎമ്മിന് അയിത്തമില്ല'

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്റെ പ്രസ്താവന നാക്കുപിഴയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ എസ് എസിനെ വെള്ളപൂശാനുള്ള അജണ്ടയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. എപ്പോഴും നാക്കുപിഴ പറ്റുന്നത് എങ്ങനെയാണെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.

അതേസമയം, ശരിയായ നയം സ്വീകരിക്കുന്നവരോട് സിപിഎമ്മിന് അയിത്തമില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ലീഗിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തോട് രാഷ്ട്രീയമല്ലേ, എന്തുംസംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Similar Posts