Kerala
MV Govindan on Munambam issue
Kerala

മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു': എം.വി ​ഗോവിന്ദൻ

Web Desk
|
5 Nov 2024 10:56 AM GMT

'മുനമ്പം ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല, അങ്ങനെയൊരു സർക്കാരല്ല കേരളത്തിലേത്'

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'വിഷയത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ മഴവിൽ സഖ്യം പ്രവർത്തിക്കുന്നു. ന്യൂനപക്ഷ വർഗീയത വളർത്താൻ കാസ അടക്കമുള്ളവർ ഒപ്പം നിൽക്കുന്നു'ണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

'അതിതീവ്ര മുസ്‌ലിം വിരു​ദ്ധത പ്രകടിപ്പിക്കുന്ന കാസ ഉൾപ്പെടെയുള്ളവർ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ വലിയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിലുള്ള ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു. യഥാർഥത്തിൽ മുനമ്പത്തെ പ്രശ്നം കൃത്യമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോ‌കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മുനമ്പത്ത് താമസിക്കുന്നവരുടെ വലിയൊരു ഉത്കണ്ഠയാണ് അവരുടെ നികുതി വാങ്ങുന്നില്ല എന്നത്. സർക്കാർ ഇടപെട്ട് നികുതി വാങ്ങാം എന്ന് തീരുമാനിച്ചു. ഇതോടെ പ്രശ്നത്തിൻ്റെ പകുതി അവസാനിച്ചു. നവംബർ 16ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരടക്കമുള്ള യോ​ഗം ചേരുന്നുണ്ട്. മുനമ്പം ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല, അങ്ങനെയൊരു സർക്കാരല്ല കേരളത്തിലേത്. ഭൂമിയുടെ പേരിൽ കാസ വർ​ഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്' എം.വി ​ഗോവിന്ദൻ പറഞ്ഞു.

Similar Posts