Kerala
![MV Govindan,Kejriwals arrest, arvind kejriwal arrested,arvind kejriwal arrest,kejriwal arrested,arvind kejriwal,kejriwal arrest news,arvind kejriwal latest news,arvind kejriwal news,ed arrests kejriwal,kejriwal arrest,arvind kejriwal ed,kejriwal,kejriwal arrest live,cpm MV Govindan,Kejriwals arrest, arvind kejriwal arrested,arvind kejriwal arrest,kejriwal arrested,arvind kejriwal,kejriwal arrest news,arvind kejriwal latest news,arvind kejriwal news,ed arrests kejriwal,kejriwal arrest,arvind kejriwal ed,kejriwal,kejriwal arrest live,cpm](https://www.mediaoneonline.com/h-upload/2024/03/22/1415918-mv-govindan.webp)
Kerala
'ജയിലിലുള്ള കെജ്‌രിവാൾ പുറത്തുള്ളതിനേക്കാൾ ശക്തന്‍'; എം.വി ഗോവിന്ദൻ
![](/images/authorplaceholder.jpg?type=1&v=2)
22 March 2024 5:37 AM GMT
കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കണ്ണൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
കണ്ണൂര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റ് ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നു. ജയിലിലുള്ള കെജ്‌രിവാൾ പുറത്തുള്ളതിനേക്കാൾ ശക്തനാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ കണ്ണൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
അതേസമയം, അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റ് അതിശയപ്പെടുത്തിയെന്ന് ശശി തരൂർ എംപി പ്രതികരിച്ചു. 'അറസ്റ്റിനുള്ള അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. പരാതിക്കോ ഹരജിക്കോ കാത്തിരിക്കാതെ ഇതിൽ സുപ്രിം കോടതി ഇടപെടണം'. ഇങ്ങനെ ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനമെടുക്കുന്നവരെ ഭരണത്തിൽ വരാൻ അനുവദിക്കരുതെന്നും ശശി തരൂർ പറഞ്ഞു.