സി.പി.എം-ആർ.എസ്.എസ് ചർച്ച രഹസ്യമായിരുന്നില്ലെന്ന് എം.വി ഗോവിന്ദന്
|വെൽഫെയർ പാർട്ടിയുമായി ഒരു കാലത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കണ്ണൂര്‍: ആർ.എസ്.എസുമായി സി.പി.എം നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . അത് ഇന്നലെയും ഇന്നും നാളെയും പറയും. വെൽഫെയർ പാർട്ടിയുമായി ഒരു കാലത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം - ആർ.എസ്.എസ് ചർച്ചക്ക് ശേഷം സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടില്ലെന്ന വി.ഡി സതീശന്റെ ആരോപണം തെറ്റാണെന്നും ഗോവിന്ദന് വ്യക്തമാക്കി. ഡൽഹിയിലെ ഏതോ മുസ്ലിം സംഘടനകൾ ആര്.എസ്.എസുമായി ചർച്ച നടത്തിയതിൽ ഞങ്ങൾക്ക് എന്ത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്.
രഹസ്യ ചർച്ച നടന്നിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. സി.പി.എം-ആർ.എസ്.എസ് ചർച്ച എല്ലാവരും അറിഞ്ഞു നടത്തിയതാണ്. ദേവസ്വം ബോർഡിൽ രാഷ്ട്രീയ നിയമനം വേണ്ട എന്ന് തന്നെയാണ് പാർട്ടി നിലപാട്. ചർച്ച രഹസ്യമായിരുന്നില്ല, അത് ഇന്നും ഇന്നലെയും നാളെയും പറയുമെന്നും ഗോവിന്ദന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായി പ്രതിഷേധിക്കുന്നത് ചാവേർ സംഘം തന്നെയാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി മരിക്കാനാണ് ശ്രമിക്കുന്നത്.അതിന് തടയിടാനാണ് പൊലീസ് ശ്രമിക്കുന്നത്. സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം സിപിഎകാരെ കൊലപ്പെടുത്തിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണ്. അതിന് ശേഷവും സി.പി.എം പ്രവർത്തകരെ ആര്.എസ്.എസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.