'സി.പി.എം - ആർ.എസ്.എസ് ചർച്ച രഹസ്യമായി നടത്തിയതല്ല'- എം.വി ഗോവിന്ദന്റെ വാദം പൊളിയുന്നു
|ചർച്ചയുടെ വിവരം പുറത്തുവന്നതിന് പിന്നാലെ എം.വി ഗോവിന്ദൻ തന്നെ നിഷേധിച്ചിരുന്നു
കോഴിക്കോട്: സി.പി.എം - ആർ.എസ്.എസ് ചർച്ച രഹസ്യമായി നടത്തിയതല്ലെന്ന എം.വി ഗോവിന്ദന്റെ വാദം പൊളിയുന്നു. രഹസ്യ ചർച്ചയുടെ വിവരം പുറത്തുവന്നതിന് പിന്നാലെ അത് എം വി ഗോവിന്ദൻ തന്നെ നിഷേധിച്ചിരുന്നു. ചർച്ചയുടെ വിവരം അന്നുതന്നെ പുറത്തുപറഞ്ഞിരുന്നു എന്നാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടത്.
ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ 2016ൽ നടന്ന സി.പി.എം - ആർ.എസ്.എസ് രഹസ്യ ചർച്ചയുടെ വിവരം പുറത്തുവന്നത് 2020ൽ. ഇത് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് 2021 ഫെബ്രുവരിയിലായിരുന്നു. സംഭവം വിവാദമായതോടെ 2021 മാർച്ച് ഒന്നിന് എം.വി ഗോവിന്ദൻ അത് നിഷേധിച്ചു. ശ്രീ എമ്മിന്റെ സാന്നിധ്യം പൂർണമായി തള്ളി.
ചർച്ച രഹസ്യമാക്കിവച്ചില്ലെന്ന് ഇന്നലെ അവകാശപ്പെട്ട എം.വി ഗോവിന്ദൻ ആർ.എസ്.എസ് രഹസ്യ ചർച്ചയിലെ തന്റെ പങ്കാളിത്തം എടുത്ത് പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത ഇന്നത്തെ സി.പി.എം സെക്രട്ടറിഎം.വി ഗോവിന്ദൻ തന്നെ അത് രഹസ്യമാക്കി വക്കാൻ വ്യാജ പ്രചാരണം നടത്തിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.