Kerala
ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ട: എം.വി ശ്രേയാംസ് കുമാർ
Kerala

ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ട: എം.വി ശ്രേയാംസ് കുമാർ

Web Desk
|
26 Oct 2022 8:53 AM GMT

ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും ശ്രേയാംസ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.

കോഴിക്കോട്: ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാൻ ഗവർണർ ശ്രമിക്കേണ്ടെന്ന് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ. പ്ലഷർ എന്നത് ഗവർണറുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടം അനുസരിച്ച് വ്യാഖ്യാനിക്കാനുള്ളതല്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവർണർക്ക് സ്വന്തമായി അധികാരമില്ല. ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും ശ്രേയാംസ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.

ധനമന്ത്രി കെ.എൻ ബാലഗോപാലിനെ നീക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ശ്രേയാംസ് കുമാറിന്റെ പ്രതികരണം. ബാലഗോപാൽ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്നും ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts