കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ 'സേഫ് വാക്ക്' പദ്ധതി
|അപകട സാധ്യത മേഖലകളിൽ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികൾ തുടങ്ങി
റോഡില്‍ ഓരോ ചുവടും സുരക്ഷിതമാക്കാന്‍ സേഫ് വാക്ക് പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപകട സാധ്യത മേഖലകളില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍ തുടങ്ങി.
റോഡില്‍ ജീവന്‍വെടിയേണ്ടി വരുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം ആകെ അപകട മരണങ്ങളുടെ 28 ശതമാനമാണ്. 2022ല്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമാണ് സേഫ് വാക്ക് പദ്ധതി.
അശ്രദ്ധമായി റോഡ് മുറിച്ചു കടക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് റോഡിലൂടെ പോകല്‍ തുടങ്ങി ചെയ്യാന്‍ പാടില്ലാത്തവ യാത്രക്കാരെ വീണ്ടും ഓര്‍മിപ്പിക്കാനാണ് പ്രധാനയിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. ആറ്റിങ്ങള്‍ ജംഗ്ഷനിലാണ് ആദ്യ പരിപാടി നടന്നത്. ആറ്റിങ്ങല്‍ ഗവണ്മെന്റ് പോളിടെക്നിക്കിലെ എന്‍.എസ്.എസ് യൂണിറ്റും തിരുവനന്തപുരം ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റും സംയുക്തമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.