Kerala
MVD special drive to check  seat belt violations in vehicles, MVD, seat belt violations in vehicles,  Motor Vehicle Department
Kerala

സീറ്റ് ബെൽറ്റ് മുറുക്കിക്കോളൂ..! ബുധനാഴ്ച എം.വി.ഡിയുടെ സ്‌പെഷൽ ഡ്രൈവ്

Web Desk
|
7 Aug 2023 12:51 PM GMT

ഹെവി വാഹനങ്ങളും പരിശോധിക്കുമെന്ന് മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: വാഹനങ്ങളിലെ സീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട നിയമലംഘനം പരിശോധിക്കാനായി സ്‌പെഷൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്ച സംസ്ഥാനത്ത് പ്രത്യേക പരിശോധന നടത്തുമെന്ന് എം.വി.ഡി അറിയിച്ചു. ഹെവി വാഹനങ്ങളും പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരം 125 എ ചട്ടത്തിൽ നിഷ്‌കർഷിച്ച വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് 1994 മാർച്ച് 26 മുതൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയതാണെന്ന് പ്രത്യേക ഉത്തരവിൽ എം.വി.ഡി ചൂണ്ടിക്കാട്ടി. എന്നാൽ, മിക്ക വാഹനങ്ങളിലും ഡ്രൈവർമാരും മുൻസീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിരവധി പരാതികളും ലഭിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ഈ സാഹചര്യത്തിലാണ് നിയമലംഘകർക്കെതിരെ ശക്തമായ നടപടിക്കു നിർദേശം നൽകിയിരിക്കുന്നത്.

മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ളതിലെല്ലാം പരിശോധനയുണ്ടാകും. പരിശോധന കാര്യക്ഷമമാക്കാൻ മുഴുവൻ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും എൻഫോഴ്‌സ്‌മെന്റ് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

Summary: The Motor Vehicle Department will conduct a special drive on Wednesday to check violations related to seat belts in vehicles

Similar Posts