Kerala
കെ.എസ്.ഇ.ബിക്ക് ഏണിയായി എം.വി.ഡി;  ഏരിയല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല
Kerala

കെ.എസ്.ഇ.ബിക്ക് 'ഏണി'യായി എം.വി.ഡി; ഏരിയല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല

Web Desk
|
28 Sep 2023 2:50 AM GMT

വാങ്ങി ആറു മാസമായിട്ടും ഭൂരിഭാഗം ഇലക്ട്രിക് സര്‍ക്കിളുകളിലും വാഹനം ഒതുക്കിയിട്ടിരിക്കുകയാണ്

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ ജോലി അപകടരഹിതമാക്കാനായി ഏണിക്ക് പകരം വാങ്ങിയ ഏരിയല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. വാങ്ങി ആറു മാസമായിട്ടും ഭൂരിഭാഗം ഇലക്ട്രിക് സര്‍ക്കിളുകളിലും വാഹനം ഒതുക്കിയിട്ടിരിക്കുകയാണ്. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കാത്തതാണ് കെഎസ്ഇബിക്ക് പാരയായത്. മീഡിയവണ്‍ ഇന്‍വസ്റ്റിഗേഷന്‍.

കഴിഞ്ഞ വര്‍ഷം എറണാകുളം ഇലക്ട്രിക് സര്‍ക്കിളിലേക്ക് ഏരിയല്‍ ലിഫ്റ്റ് വാങ്ങിയപ്പോള്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 25 സര്‍ക്കിളുകളില്‍ കൂടി ജീവനക്കാരുടെ സുരക്ഷ മാനിച്ച് ഏരിയല്‍ ലിഫ്റ്റ് വാങ്ങുന്നു. ഇത് പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയല്‍ ലിഫ്റ്റും വാഹനങ്ങളും എത്തി എന്നായിരുന്നു പോസ്റ്റ്.

ഇപ്പോഴും ഏണിയുമായി കെഎസ്ഇബി ജീവനക്കാര്‍ നടക്കുമ്പോൾ 4 കോടി 21 ലക്ഷം രൂപയ്ക്ക് എന്‍സോള്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ ഏരിയല്‍ ലിഫ്റ്റുകളെവിടെ. കാസര്‍കോടും എറണാകുളത്തുമൊഴികെ മറ്റൊരിടത്തും വാഹനത്തിനു മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന്‍ അനുവദിച്ചില്ല. ഗുഡ്സ് കാരിയര്‍ വാഹനത്തില്‍ ഏരിയല്‍ ലിഫ്റ്റ് സ്ഥാപിച്ചാല്‍ അത് മോഡിഫിക്കേഷനാണെന്നും അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്നുമാണ് ഇതിനു മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന മറുപടി. സര്‍ക്കാര്‍ തന്നെ ഇളവ് അനുവദിക്കട്ടെയെന്ന് ആവര്‍ത്തിച്ച് എംവിഡി കൈമലര്‍ത്തുകയാണ്. സാങ്കേതികതയുടെ പേരില്‍ ഉപയോഗിക്കാനാകാതെ ഓരോ വൈദ്യുതി ഓഫീസിലും എയര്‍ ലിഫ്റ്റ് പൊടിപിടിക്കുമ്പോള്‍ താഴേത്തട്ടിലെ ലൈന്‍മാന്റെ ജീവന്‍ തുലാസിലാണ്.

Similar Posts