Kerala
കാസർകോട്ടെ വഖഫ് ഭൂമി ഏറ്റെടുത്തതിൽ മുൻ ജില്ലാ കലക്ടർ ഡി സജിത്ത് ബാബുവിന് വീഴ്ച സംഭവിച്ചെന്ന് എൻഎ നെല്ലിക്കുന്ന്
Kerala

കാസർകോട്ടെ വഖഫ് ഭൂമി ഏറ്റെടുത്തതിൽ മുൻ ജില്ലാ കലക്ടർ ഡി സജിത്ത് ബാബുവിന് വീഴ്ച സംഭവിച്ചെന്ന് എൻഎ നെല്ലിക്കുന്ന്

Web Desk
|
17 Dec 2021 3:25 AM GMT

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്ന ആക്ഷേപം ഉയർന്നിരുന്നു

കാസർകോട്ടെ വഖഫ് ഭൂമി ഏറ്റെടുത്തതിൽ മുൻ ജില്ലാ കലക്ടർ ഡി സജിത്ത് ബാബുവിന് വീഴ്ച സംഭവിച്ചെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. നടന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ സ്ഥലത്ത് അനുവാദമില്ലാതെ സർക്കാർ നിർമാണപ്രവൃത്തി നടത്തുന്നതായി ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക് കോപ്ലക്‌സ് ഭാരവാഹി ഇഎം അബ്ദുറഹ്‌മാൻ മുസ്‌ലിയാർ കത്ത് നൽകിയതിനെ തുടർന്ന് തന്റെ കവർ ലെറ്ററടക്കം താൻ കലക്ടർക്ക് കൈമാറിയെന്നും എൻഎ നെല്ലിക്കുന്ന് പറഞ്ഞു. ആ കത്ത് കലക്ടർ പലർക്കും കൈമാറി തന്നെ മോശക്കാരനാക്കാൻ ശ്രമിച്ചു. അദ്ദേഹം വഖഫ് ഭൂമി കൈകാര്യം ചെയ്തതിലെ വീഴ്ച ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഈ ഗുരുതര നിയമലംഘനം നടത്തിയ എല്ലാവർക്കെതിരെയും നിയമനടപടി സ്വീകരിക്കണം -എൻഎ നെല്ലിക്കുന്ന് പറഞ്ഞു.

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തപ്പോൾ പകരം ഭൂമി നൽകാമെന്ന കരാറുണ്ടാക്കിയത് ചട്ട വിരുദ്ധമെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. പകരം ഭൂമി കൈമാറാം എന്ന വ്യവസ്ഥയിൽ ഭൂമി ഏറ്റെുക്കാൻ റവന്യുവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങാതെയാണ് കരാറിൽ ഏർപ്പെട്ടത്. പകരം ഭൂമി കൈമാറ്റം വൈകുന്നതിന് പിന്നിലും ഈ സാങ്കേതിക പ്രശ്നമാണെന്നും വിവരമുണ്ട്. ഒന്നര വർഷമായിട്ടും ഭൂമി നൽകിയിട്ടില്ല. 50 സെന്റിലധികം ഭൂമി പതിച്ച് നൽകുന്നതിന് റവന്യു വകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഇതൊന്നുമില്ലാതെയാണ് ടാറ്റയുടെ വഖഫ് ഭൂമി എം.ഐ.സിക്ക് കൈമാറിയത്. ഇതോടെ ജില്ല കലക്ടറുണ്ടാക്കിയ കരാറിന്റെ സാധുതയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

NA Nellikunnu MLA said that former District Collector D Sajith Babu had failed in acquiring Waqf land in Kasargode.

Similar Posts