Kerala
![എൻഡോസൾഫാൻ സെല്ലിൽ എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ പേരൊഴിവായത് മനഃപൂർവമല്ല: മന്ത്രി ഡോ. ആർ ബിന്ദു എൻഡോസൾഫാൻ സെല്ലിൽ എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ പേരൊഴിവായത് മനഃപൂർവമല്ല: മന്ത്രി ഡോ. ആർ ബിന്ദു](https://www.mediaoneonline.com/h-upload/2022/02/17/1276310-gfdgfh.webp)
Kerala
എൻഡോസൾഫാൻ സെല്ലിൽ എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ പേരൊഴിവായത് മനഃപൂർവമല്ല: മന്ത്രി ഡോ. ആർ ബിന്ദു
![](/images/authorplaceholder.jpg?type=1&v=2)
17 Feb 2022 12:32 PM GMT
എംഎൽയുടെ പേരുൾപ്പെടുത്തി ഉത്തരവിറക്കാൻ നിർദേശം നൽകി
എൻഡോസൾഫാൻ സെല്ലിൽ നിന്ന് കാസർകോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്നിന്റെ പേര് ഒഴിവാക്കിയത് മനപൂർവമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മനഃപൂർവ്വമല്ലാതെ സംഭവിച്ച പിഴവാണ്. എംഎൽഎയോട് നേരിൽ സംസാരിച്ച് വ്യക്തതവരുത്തിയിട്ടുണ്ടെന്നും എംഎൽയുടെ പേരുൾപ്പെടുത്തി ഉത്തരവിറക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ജില്ലാതല സെല്ലിലാണ് എന്‍.എ നെല്ലിക്കുന്നിന്റെ പേര് ഒഴിവാക്കിയത്. തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായ സെല്ലിൽ ജില്ലയിലെ എല്ലാ എംഎൽഎമാരും അംഗങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി അറിയിച്ചു.