'എത്ര മരം മുറിച്ചു? എവിടെ നിന്ന് മുറിച്ചു?' മുട്ടിൽ മരം കൊള്ളക്കേസിലും സർക്കാരിന് തിരിച്ചടി
|ആഗസ്റ്റ് 31 നകം സർക്കാർ മറുപടി നൽകണമെന്നും ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ച് നിർദേശിച്ചു.
മുട്ടിൽ മരം കൊള്ളക്കേസിലും സംസ്ഥാന സർക്കാരിന് തിരിച്ചടി. സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. എത്ര മരം മുറിച്ചു? എവിടെ നിന്ന് മുറിച്ചു? എത്രത്തോളം പരിസ്ഥിതി ആഘാതമുണ്ടായി? എന്നീ വിഷയങ്ങളിൽ സർക്കാരിനോട് വിശദീകരണം തേടി. ആഗസ്റ്റ് 31 നകം സർക്കാർ മറുപടി നൽകണമെന്നും ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ച് നിർദേശിച്ചു.
മൂന്ന് മാസം കൊണ്ട് 15 കോടി രൂപ മതിപ്പുവിലയുള്ള 202 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങളാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് തെറ്റായ രേഖകള്‍ സംഘടിപ്പിച്ച് മുറിച്ച് മാറ്റിയത്. മരം മുറി നടക്കുന്ന തോട്ടങ്ങളില്‍ വനം,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നുന്നുവെന്നും മരം മുറിക്കാന്‍ തന്നെ കരാര്‍ ഏല്‍പ്പിച്ചത് തെറ്റായ രേഖകള്‍ കാണിച്ചായിരുന്നു എന്നും കരാര്‍ തൊഴിലാളിയായ ഹംസ പറഞ്ഞു. ഇതിനേക്കാള്‍ വലിയ മരം കൊള്ളയാണ് റോജി അറസ്റ്റിനും ആന്‍റോ അഗസ്റ്റിനും ലക്ഷ്യമിട്ടിരുന്നന്നും കരാറുകാരന്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തലിനു പിന്നാലെ മരം മുറിക്കേസിലെ പ്രതികള്‍ കരാറുകാരനെ ഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് തുച്ഛമായ വില തന്നാണ് റോജി അഗസ്റ്റിനും സംഘവും ഈട്ടി മരം മുറിച്ചു കടത്തിയതെന്നാണ് ഭൂമി ഉടമകളായ ആദിവാസികളുടെ വിശദീരണം