Kerala
ഐ.എൻ.എൽ പിളർപ്പിൽ സംസ്ഥാന അധ്യക്ഷനെ വിമർശിച്ച് പാർട്ടി ദേശീയ നേതൃത്വം
Kerala

ഐ.എൻ.എൽ പിളർപ്പിൽ സംസ്ഥാന അധ്യക്ഷനെ വിമർശിച്ച് പാർട്ടി ദേശീയ നേതൃത്വം

Web Desk
|
27 July 2021 5:47 AM GMT

പാർട്ടിയിൽ പിളർപ്പില്ല, ചെറിയ വിഭാ​ഗം ആളുകൾ യോ​ഗം ബഹിഷ്കരിച്ചു പുറത്തു പോയതാണെന്ന് ദേശീയ അധ്യക്ഷന്‍

ഐ.എൻ.എൽ പിളർപ്പിൽ സംസ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബിനെ വിമർശിച്ച് പാർട്ടി ദേശീയ നേതൃത്വം. പ്രസിഡൻറിൻറെ ഉത്തരവാദിത്വങ്ങളിൽ വഹാബ് വീഴ്ച വരുത്തിയെന്ന് ദേശീയ പ്രസിഡന്‍റ് പ്രൊഫസർ മുഹമ്മദ് സുലൈമാൻ മീഡിയ വണിനോട് പറഞ്ഞു.

വർക്കിങ് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ കണ്ടത് ശരിയായില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി ദേശീയ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തും. പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങിയെന്നും ദേശീയാധ്യക്ഷന്‍ മുഹമ്മദ് സുലൈമാൻ പറഞ്ഞു.

പാർട്ടിയിൽ പിളർപ്പുണ്ടായി എന്ന് പറയുന്നത് ശരിയല്ല. ചെറിയ വിഭാ​ഗം ആളുകൾ യോ​ഗം ബഹിഷ്കരിച്ചു പുറത്തു പോയി. അവർ പുറത്ത് പൊതു ഇടത്തിൽ ആഭ്യന്തര വിയോജിപ്പുകൾ പരസ്യമാക്കുകയായിരുന്നെന്ന് ദേശീയ അധ്യക്ഷൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ അബ്ദുൽ വഹാബ് പരാജയമാണ്. പാർട്ടിയെ ഒന്നിപ്പിച്ചു നിർത്താൻ വഹാബിന് സാധിച്ചില്ല, പകരം വിഘടിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

Related Tags :
Similar Posts