Kerala
Commercial cooking gas cylinder prices slashed by Rs 70.50, gas price

പ്രതീകാത്മക ചിത്രം

Kerala

നവകേരള സദസ്സ്; വിവാദ 'ഗ്യാസ്' ഉത്തരവിൽ മാറ്റം വരുത്തി പൊലീസ്

Web Desk
|
2 Dec 2023 4:28 AM GMT

നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാർക്ക് പുതിയ നിർദേശം

കൊച്ചി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവാദ 'ഗ്യാസ്' ഉത്തരവിൽ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാർക്ക് പുതിയ നിർദേശം.

നവ കേരള സദസ്സ് നടക്കുന്ന ദിവസം മുഴുവൻ ഗ്യാസ് ഉപയോഗിക്കരുതെന്നായിരുന്നു ആദ്യം കച്ചവടക്കാർക്ക് പൊലീസ് നിർദേശം നൽകിയിരുന്നത്. തീരുമാനം വിവാദമായതോടെയാണ് നിർദേശത്തിൽ മാറ്റം വരുത്തിയത്.

നവ കേരള സദസ്സിന്‍റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്നായിരുന്നു പൊലീസിന്‍റെ നിര്‍ദേശം. എറണാകുളം ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് നിർദേശം നൽകിയത്. ഭക്ഷണം മറ്റിടങ്ങളിൽ വച്ച് പാചകം ചെയ്തശേഷം കടയിൽ എത്തിച്ച് വിൽക്കണമെന്നും സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നുമാണ് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നത്.

കടകളിലെ ജീവനക്കാർക്ക് പരിശോധനകൾ നടത്തിയ ശേഷം തിരിച്ചറിയൽ കാർഡുകൾ പൊലീസ് സ്റ്റേഷനിൽ നിന്നും നൽകും. തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത ജീവനക്കാരെ കടകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്. നവ കേരള സദസ്സിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഈ മാസം ഏഴിന് ആലുവയിൽ എത്തിച്ചേരാൻ ഇരിക്കെയാായിരുന്നു പൊലീസിന്‍റെ വിചിത്ര നിര്‍ദേശം.

Similar Posts