Kerala
Navakerala Sadass; Good service entry for policemen who ensured law and order
Kerala

നവകേരള സദസ്സ്; ക്രമസമാധാന പാലനം ഉറപ്പു വരുത്തിയ പൊലീസുകാർക്ക് 'ഗുഡ് സർവീസ് എൻട്രി'

Web Desk
|
25 Dec 2023 5:39 AM GMT

പാരിതോഷികം നൽകേണ്ടവരുടെ പട്ടിക അയക്കാൻ എ.ഡി.ജി.പി നിർദേശം നൽകി

നവകേരളാ സദസിലെ ക്രമസമാധാനപാലനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പൊലീസുകാർക്ക് 'ഗുഡ് സർവീസ് എൻട്രി'. പാരിതോഷികം നൽകേണ്ടവരുടെ പട്ടിക അയക്കാൻ എ.ഡി.ജി.പി നിർദേശം നൽകി.

സിപിഒ മുതൽ ഐജി വരെയുള്ള എല്ലാ പൊലീസുകാരെയും പ്രത്യേകം അഭിനന്ദിച്ചു കൊണ്ടാണ് എഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള സന്ദേശമയച്ചത്. നവകേരള സദസ്സിൽ സുസ്ത്യർഹ സേവനം കാഴ്ച വച്ച എല്ലാ പൊലീസുദ്യോഗസ്ഥർക്കും ബന്ധപ്പെട്ട മേലധികാരികൾ ഗുഡ് സർവീസ് എൻട്രി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. ഏത് പൊലീസുകാർ, എവിടെ മികച്ച പ്രകടനം കാഴ്ച വെച്ചു എന്ന് ചൂണ്ടിക്കാട്ടി, അവർ പാരിതോഷികത്തിന് അർഹരെങ്കിൽ പട്ടിക തയ്യാറാക്കണമെന്നും എഡിജിപി അറിയിച്ചിട്ടുണ്ട്.

Similar Posts