Kerala
Navakerala Sadass,cm kerala,pinarayi vijayan,LDF govt,നവകേരള സദസ്സ്,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം, കേരളസര്‍ക്കാര്‍,വിവരാവകാശ രേഖ,നവകേരളസദസ്സ് പരാതി,പിണറായി വിജയന്‍
Kerala

നവകേരള സദസ്: പരിഹരിച്ചത് 7.4 ശതമാനം പരാതികള്‍ മാത്രം, ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ

Web Desk
|
15 Jan 2024 4:44 AM GMT

46701 പരാതികൾ തീർപ്പാക്കിയതായി മലപ്പുറം കോഡൂർ സ്വദേശി എം.ടി മുർഷിദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.

മലപ്പുറം: നവകേരള സദസിൽ ഏഴ് ശതമാനം പരാതികൾ മാത്രമാണ് പരിഹരിച്ചതെന്ന് വിവരാവകാശ രേഖ. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നവകേരള യാത്രയിൽ 633044 പരാതികളാണ് ലഭിച്ചത്. ഇതിൽ 46701 പരാതികൾ തീർപ്പാക്കിയതായി മലപ്പുറം കോഡൂർ സ്വദേശി എം. ടി മുർഷിദിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.

488586 പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയില്ല. പ്രത്യേക നിർദേശത്തിലൂടെയാണ് പരിഹാരം കാണാൻ കഴിയൂ . 6966 പരാതികൾ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്. മലപ്പുറം ജില്ലയിൽ 81477 പരാതികൾ ലഭിച്ചതിൽ 3978 എണ്ണത്തിനാണ് പരിഹാരം കണ്ടത്. നവകേരള സദസിൽ ലഭിച്ച പരാതികളിൽ വിവിധ വകുപ്പുകൾ ഫയൽ പരിശോധന തുടരുകയാണ്.


Related Tags :
Similar Posts