Kerala
പോസ്റ്റർ, ബ്രോഷർ, ക്ഷണക്കത്ത്; നവകേരള സദസ്സിന്റെ അച്ചടിച്ചെലവ് 9.16 കോടി രൂപ
Kerala

പോസ്റ്റർ, ബ്രോഷർ, ക്ഷണക്കത്ത്; നവകേരള സദസ്സിന്റെ അച്ചടിച്ചെലവ് 9.16 കോടി രൂപ

Web Desk
|
6 March 2024 4:54 AM GMT

2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം: സർക്കാരിന്റെ നവകേരള സദസ്സിന്റെ അച്ചടിച്ചെലവ് 9.16 കോടി രൂപ. പോസ്റ്റർ, ബ്രോഷർ, ക്ഷണക്കത്ത് എന്നിവ അച്ചടിച്ച വകയിലാണ് ഈ തുക ചെലവായത്. സർക്കാർ സ്ഥാപനമായ സി.ആപ്റ്റിനായിരുന്നു അച്ചടി ചുമതല. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്.

25,40,000 പോസ്റ്റർ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷർ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്.



Similar Posts