Kerala
Kerala
നവീൻ ബാബുവിൻ്റെ മരണം; സഹോദരന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്
|17 Oct 2024 1:55 AM GMT
പി.പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സർവീസ് സംഘടനാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സഹോദരന്റെ പരാതിയിൽ കേസെടുക്കാതെ പൊലീസ്. പി.പി.ദിവ്യക്കെതിരെ പ്രത്യേകം കേസെടുക്കാതെ അന്വേഷണത്തിനാണ് നീക്കം. നവീനെതിരെ പരാതി നൽകിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ജീവനക്കാരനായ പ്രശാന്തനെതിരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
നവീൻ ബാബുവിൻ്റെ മരണത്തിൽ രണ്ട് പരാതികളാണ് നിലവിലുള്ളത്. നവീൻ്റെ സഹോദരൻ പ്രവീൺ ബാബു കണ്ണൂർ ടൗൺ സിഐക്ക് നൽകിയ പരാതിയും യുഡിഎഫ് ജില്ലാ നേതൃത്വം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുമാണിവ. എന്നാൽ ഇതിൽ രണ്ടിലും നടപടിയെടുക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സർവീസ് സംഘടനാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.