Kerala
Manjusha-pp divya
Kerala

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്

Web Desk
|
9 Nov 2024 2:15 AM GMT

ഗൂഢാലോചനയിലേക്ക് അന്വേഷണം എത്താത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ട്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക് . പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്താത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ട്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല.അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. തഹസിൽദാരുടെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് നവീന്‍റെ ഭാര്യ, മഞ്ജുഷ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. കോന്നി തഹസിൽദാരായ മഞ്ജുഷ നിലവിൽ അവധിയിലാണ്.

ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിലായിരുന്നു ദിവ്യ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്‍റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.

വിധി അപ്രതീക്ഷിതമെന്നായിരുന്നു നവീന്‍ ബാബുവിന്‍റെ ഭാര്യയുടെ പ്രതികരണം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ മാസം 29നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.



Related Tags :
Similar Posts