Kerala
Praveen Babu
Kerala

ആഗ്രഹിച്ച വിധി; ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം

Web Desk
|
29 Oct 2024 6:33 AM GMT

ആശ്വാസകരമായ വിധിയാണെന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു

കണ്ണൂര്‍: എഡിഎമ്മിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതില്‍ പ്രതികരണവുമായി നവീന്‍ ബാബുവിന്‍റെ കുടുംബം. ആശ്വാസകരമായ വിധിയാണെന്നും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജു പറഞ്ഞു.

കലക്ടർ യോഗത്തിൽ ഇടപെടേണ്ട ആളായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കേസിൻ്റെ നിയമവശം മാത്രമാണ് നോക്കിയത്. രാഷ്ട്രീയ വശങ്ങൾ നോക്കിയിരുന്നില്ല. പ്രശാന്തൻ ബിനാമിയാണെന്ന സംശയം ഇപ്പോഴുമുണ്ട്. പ്രതി മേൽക്കോടതിയിൽ പോയാൽ അവിടെയും നിയമപോരാട്ടം തുടരും. യാത്രയപ്പ് വേദിയിൽ ദിവ്യ എത്തിയത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും പ്രവീണ്‍ ആരോപിച്ചു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദ്‌ ആണ് ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കിലായിരുന്നു വിധിന്യായം. വിധിക്കെതിരെ ദിവ്യ ഹൈക്കോടതിയെ സമീപിക്കും, ഹൈക്കോടതി അപ്പീലിൽ തീരുമാനമാകുന്നത് വരെ കീഴടങ്ങിയേക്കില്ല.വിധി പകർപ്പ് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് ദിവ്യയുടെ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു.



Similar Posts