എൻസിപിയിൽ സമവായം: പി.സി ചാക്കോ അധ്യക്ഷനായി തുടരും
|തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് 420 പേരുടെ ജനറൽ കൗൺസിൽ യോഗം കൊച്ചിയിൽ ആരംഭിച്ചത്
കൊച്ചി: എൻസിപിയിൽ സമവായം. അധ്യക്ഷനായി പിസി ചാക്കോ തുടരും. കൊച്ചിയിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
പിസി ചാക്കോ,എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നീ മൂന്ന് വിഭാഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ എകെ ശശീന്ദ്രൻ വിഭാഗം പിസി ചാക്കോയോടൊപ്പം ചേർന്നു കൊണ്ട് തന്റെ മന്ത്രി പദവി നിലനിർത്തുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ നയം സ്വീകരിച്ചു. തിരുവനന്തപുരത്ത് തോമസ് കെ തോമസ് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം.എന്നാൽ പിസി വിഭാഗം ഇടപെട്ട് സമവായത്തിൽ എത്തിച്ചു.
തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് 420 പേരുടെ ജനറൽ കൗൺസിൽ യോഗം കൊച്ചിയിൽ ആരംഭിച്ചത്. യോഗം ആരംഭിച്ച് നിമിഷങ്ങൾക്കകം പിസി ചാക്കോയുടെ പേര് എകെ ശശീന്ദ്രൻ നിർദേശിക്കുകയും തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു. പിസി ചാക്കോയെ ജനാധിപത്യ രീതിയിലല്ലാതെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നിന്നുള്ള എൻ.എ മുഹമ്മദ് കുട്ടി യോഗത്തിൽ നിന്നിറങ്ങി പോയി.