Kerala
kasargod fire
Kerala

കാസര്‍കോട് വെടിക്കെട്ട് അപകടം; പരിക്കേറ്റവരില്‍ നാല് വയസുകാരിയും

Web Desk
|
29 Oct 2024 3:00 AM GMT

കണ്ണൂര്‍ മിംസില്‍ 30 പേരാണ് ചികിത്സയിലുള്ളത്

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. കണ്ണൂര്‍ മിംസില്‍ 30 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ നാല് വയസുകാരിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില അത്ര അപകടകരമായ സാഹചര്യത്തിലല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

അപകടത്തില്‍ രണ്ട് തരത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. തീപ്പൊരിയും മറ്റും ചിതറി ദേഹത്ത് പൊള്ളലേറ്റവരാണ് ഒരു കൂട്ടര്‍. ഭയചകിതരായി ഓടുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റവരുമുണ്ട്.

ഇന്നലെ രാത്രി 12 മണിയോടെയാണ് വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിപ്പുരക്ക് തീ പിടിച്ചത്. അപകടത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



Similar Posts