Kerala
CSIR-NET Exams Changed,LATEST NEWS
Kerala

നെറ്റ് പരീക്ഷാ വിവാദം: ചോദ്യപേപ്പർ ഒരാഴ്ചയ്ക്ക് മുമ്പേ ചോർത്തിയെന്ന് സിബിഐ എഫ്‌ഐആർ

Web Desk
|
21 Jun 2024 10:26 AM GMT

നീറ്റ് പരീക്ഷാ വിവാദത്തിൽ പരിശീലന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ഡൽഹി: നെറ്റ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ സിബിഐ എഫ്‌ഐആർ തയാറാക്കി. പരീക്ഷയ്ക്ക് ഒരാഴ്ചയ്ക്ക് മുമ്പേ ചോർത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. പതിനെട്ടാം തീയതിയിലെ ചോദ്യപേപ്പർ പന്ത്രണ്ടാം തീയതി ചേർത്തി നൽകി. മൂവായിരം രൂപയ്ക്കാണ് ടെലഗ്രാം വഴി ചോദ്യപേപ്പർ നൽകിയതെന്നും സിബിഐ കണ്ടെത്തി.

നേരത്തേയും ചോദ്യ പേപ്പർ ചോർത്തി പരിചയമുള്ള സംഘം തന്നെയാണ് ഇതിനു പിന്നിലെന്നാണ് സിബിഐയുടെ പ്രാഥമിക കണ്ടെത്തൽ. അതേസമയം നീറ്റ് പരീക്ഷാ വിവാദത്തിൽ പരിശീലന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുപിയിലെ നാല് പരിശീലന കേന്ദ്രങ്ങൾക്ക് ഇതിൽ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

Similar Posts