Kerala
പുതിയ ഓട്ടോറിക്ഷാ നിരക്ക് വർധന: സർക്കാർ തീരുമാനത്തിനെതിരെ സിഐടിയു
Kerala

പുതിയ ഓട്ടോറിക്ഷാ നിരക്ക് വർധന: സർക്കാർ തീരുമാനത്തിനെതിരെ സിഐടിയു

Web Desk
|
30 March 2022 3:45 PM GMT

നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നു സിഐടിയു

പുതിയ ഓട്ടോറിക്ഷാ നിരക്കുവർധന തൊഴിലാളികൾക്കു ഗുണം ചെയ്യില്ലെന്നും തൊഴിലാളികളുടെ പ്രതിഫലം കുറഞ്ഞുവെന്നും സിഐടിയു. രണ്ടു കിലോമീറ്ററിന് 33:50 രൂപ ലഭിച്ചിരുന്നത് 30 രൂപയായി കുറഞ്ഞുവെന്നും നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും സിഐടിയു വ്യക്തമാക്കി. ബസ് ചാർജ് വർധനയ്‌ക്കൊപ്പം ഓട്ടോ, ടാക്‌സി നിരക്കും കൂട്ടിയിരുന്നു. ഓട്ടോ മിനിമം ചാർജ് 30 രൂപയാണാക്കിയത്. രണ്ടു കിലോമീറ്ററിനാണ് 30 രൂപ. നേരത്തെ മിനിമം ചാർജ് 15 രൂപയായിരുന്നു. മിനിമം ചാർജിനു ശേഷമുള്ള കിലോമീറ്റർ നിരക്ക് 15 രൂപയാണ്. ഇത് നേരത്തെ 12 രൂപയായിരുന്നു. ടാക്‌സി മിനിമം ചാർജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. 1500 സിസിക്ക് മുകളിൽ 200ൽ നിന്ന് 225 രൂപയാക്കി. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. രാത്രികാല യാത്രക്ക് നിലവിലുള്ള ചാർജ് തുടരും.

മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിനും എൽഡിഎഫ് അംഗീകാരം നൽകി. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വർധിപ്പിക്കും. എന്നാൽ വിദ്യാർഥി കൺസഷൻ വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കൺസഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കും.അതസമയം ബസ് ചാർജ് നിരക്ക് വർധന തൃപ്തികരമല്ലെന്ന് ബസ് ഉടമകൾ പ്രതികരിച്ചു. ബസിൽ കയറുന്ന 70 ശതമാനത്തോളം യാത്രക്കാർ വിദ്യാർഥികളാണ്. അവരുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോവാനാവില്ല. സർക്കാരിൻറെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ബസ് ഉടമകൾ പ്രതികരിച്ചു.

New autorickshaw fare hike: CITU opposes government decision

Similar Posts