ബസ് ചാർജ് വർധന പര്യാപ്തല്ലെന്ന് ബസ് ഉടമകൾ
|വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്ത ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് ബസ് ഉടമകള്‍
തിരുവനന്തപുരം: ബസ് ചാർജ് വർധനവ് തൃപ്തികരമല്ലെന്ന് ബസ് ഉടമകൾ. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്ത ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് പ്രതികരിച്ചു.
ബസിൽ കയറുന്ന 70 ശതമാനത്തോളം യാത്രക്കാര്‍ വിദ്യാർഥികളാണ്. അവരുടെ യാത്രാ നിരക്ക് വർധിപ്പിക്കാതെ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോവാനാവില്ല. സർക്കാരിന്‍റെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ടി.ഗോപിനാഥ് പറഞ്ഞു.
മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 1 രൂപ വീതം വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല. കമ്മീഷനെ വെച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ഓട്ടോ, ടാക്സി നിരക്കും വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് നിരക്ക് 15 രൂപയാണ്. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളിൽ 200ൽ നിന്ന് 225 രൂപയാക്കി. രാത്രികാല യാത്രക്ക് നിലവിലുള്ള ചാർജ് തുടരും.