കള്ള് ഷാപ്പുകളുടെ മുഖച്ഛായ മാറ്റും; കള്ളിന് പ്രചാരം നൽകി സംസ്ഥാനത്ത് പുതിയ മദ്യനയം
|ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കയറ്റുമതി ചെയ്യും. ജവാന്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങള്‍ കയറ്റുമതി ചെയ്യാനാകും
തിരുവനന്തപുരം: കള്ളിന് മുൻതൂക്കം നൽകി സംസ്ഥാനത്ത് പുതിയ മദ്യനയം. കേരള ടോഡി എന്ന ബ്രാൻഡിൽ കള്ള് ഉൽപാദിപ്പിക്കും. വിദേശികളെ ലക്ഷ്യമിട്ട് കള്ള് ഷാപ്പുകളുടെ മുഖഛായ മാറ്റും. വിദേശ മദ്യവും ബിയറും പരമാവധി കേരളത്തിൽ ഉത്പാദിപ്പിക്കും.
ഇന്ത്യൻ നിർമിത വിദേശമദ്യം കയറ്റി അയക്കാൻ നിയമനിർമാണം നടത്തും. വിദേശികൾ കൂടുതൽ വരുന്ന റെസ്റ്റോറന്റുകളിൽ ബിയറും വൈനും നൽകാൻ പ്രത്യേക ലൈസൻസ് നൽകുമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഐടിപാർക്കുകള്‍ക്ക് പുറമെ വ്യവസായ പാർക്കുകളിലും മദ്യം നല്‍കാനുള്ള തീരുമാനമെടുത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കയറ്റുമതി ചെയ്യും. കള്ള് ഷാപ്പുകള്‍ക്ക് നക്ഷത്രലൈസന്‍സ് നല്‍കും. ബാറുകളുടെ ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം വർധിപ്പിക്കാനും തീരുമാനിച്ചു.
ഐടി പാർക്കുകളില്‍ വിദേശമദ്യം വിതരണം ചെയ്യുന്നതിനുള്ള ചട്ടഭേദഗതി പുരോഗതിയിലാണ്...സാമനമായ രീതിയില്‍ വ്യവസായ പാർക്കുകളിലും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതിന് ലൈസന്‍സ് അനുവദിക്കും.
inthyanനിർമ്മിത വിദേശ മദ്യം കയറ്റുമതി ചെയ്യും..ഇതിനായ ബ്രാന്‍ഡ് രജിസ്ട്രേഷന്‍ ഫീസും എക്സപോർട്ട് ഫീസും പുനക്രമീകരിക്കും. ഇതോടെ ജവാന്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങള്‍ കയറ്റുമതി ചെയ്യാനാകും. അതേസമയം, കേരളത്തിന്‍റെ മദ്യത്തിന്‍റെ ഉപയോഗം കൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനം ഇതുവരെ വർധിച്ചത്. 340 കോടി രൂപ അധികവരുമാനം ലഭിച്ചതായും എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു