ഇത്തിഹാദുൽ ഉലമ കേരളക്ക് പുതിയ ഭാരവാഹികൾ
|പണ്ഡിതനും എഴുത്തുകാരനുമായ വി.കെ അലിയാണ് പ്രസിഡന്റ്, പി.കെ ജമാലാണ് ജനറൽ സെക്രട്ടറി
ഇത്തിഹാദുൽ ഉലമ കേരളക്ക് പുതിയ ഭാരവാഹികൾ. 2023-26 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിരിക്കുന്നത്.. പണ്ഡിതനും എഴുത്തുകാരനുമായ വി.കെ അലിയാണ് പ്രസിഡന്റ്. പി.കെ ജമാലാണ് ജനറൽ സെക്രട്ടറി.
കെ.എ. യൂസുഫ് ഉമരി, ഡോ. കെ. ഇല്യാസ് മൗലവി, എച്ച്. ശഹീർ മൗലവി എന്നിവർ വൈസ് പ്രസിഡണ്ടുമാരും ഡോ. എ.എ. ഹലീം, ലത്തീഫ് കൊടുവള്ളി, സമീർ കാളികാവ് എന്നിവർ സെക്രട്ടറിമാരുമാണ്. ഡോ. അബ്ദുസ്സലാം അഹ്മദ്, അഷ്റഫ് കീഴുപറമ്പ, കെ.എം അഷ്റഫ്, ഫാത്വിമ സുഹ്റ കെ.കെ, ഇ.എൻ ഇബ്റാഹീം മൗലവി, സി.വി ജമീല, വി.എ കബീർ, ടി. മുഹമ്മദ് വേളം, ഡോ. നഹാസ് മാള, ഡോ. സാഹിർ വി.എം, വി.പി ഷൗക്കത്ത് അലി, സി.ടി സുഹൈബ്, ടി. കെ ഉബൈദ് എന്നിവരെ പ്രവർത്തക സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി അബ്ദുൽഹകീം നദ്വി തെരഞ്ഞടുപ്പിന് നേതൃത്വം നൽകി. വർക്കിംഗ് പ്രസിഡന്റ് വി.കെ അലി അധ്യക്ഷ്യത വഹിച്ചു. പി.കെ. ജമാൽ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി മാലിക് ശഹബാസ് നന്ദിയും പറഞ്ഞു.
അധിനിവേശ രാജ്യമായ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൊടും ക്രൂരത അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു." വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന സയണിസ്റ്റ് ഭീകരത സമാനതകളില്ലാത്ത കൊടും ക്രൂരതയാണ്.
മസ്ജിദുൽ അഖ്സ്വ മലിനമാക്കുകയും നമസ്കരിക്കാൻ വരുന്നവരെ പീഡിപ്പിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ഫലസ്തീൻ മണ്ണ് കവർന്നെടുക്കുകയും ചെയ്യുന്ന ഇസ്രായേൽ നരനായാട്ടിനെതിരെയാണ് ഹമാസും ഫിലസ്തീനികളും പൊരുതുന്നത്. നീതി ബോധമുള്ളവർ ഗസ്സയിലെ പോരാളികളെ പിന്തുണയ്ക്കണം, അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണം". യോഗം ആവശ്യപ്പെട്ടു.