Kerala
പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ചാണ്ടി സാറേ.. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിവേദനം
Kerala

'പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ചാണ്ടി സാറേ.. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ'; ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിവേദനം

Web Desk
|
5 Sep 2023 9:06 AM GMT

പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു

പുതുപ്പള്ളി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്കിന്‍റെ വിജയത്തിനായി നിവേദനം. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി എത്തുന്നവർക്ക് നിവേദനം സമർപ്പിക്കാനായി കല്ലറക്ക് ചുറ്റും കെട്ടിയ തുണിയിലാണ് നിവേദനം പ്രത്യക്ഷപ്പെട്ടത്.

'പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ വിശുദ്ധ ഉമ്മൻചാണ്ടി.. സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കേണമേ' എന്നാണ് നിവേദനത്തിൽ കുറിച്ചിരിക്കുന്നത്. മെൽബിൽ സെബാസ്റ്റ്യൻ ചമ്പക്കര എന്ന ഫേസ്ബുക്ക് അക്കൌണ്ടിലാണ് ഇത്തരമൊരു പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ഇലക്ഷന് ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തു പോയി സ: ജയിക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥന സമർപ്പിച്ചിട്ടുണ്ട് , പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇയാള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും മരണശേഷവും അദ്ദേഹത്തെ വേട്ടയാടുകയാണെന്നുമാണ് വിഷയത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം. പുതുപ്പള്ളി പള്ളിയേയും സഭയേയും ചാണ്ടി ഉമ്മനെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കോൺഗ്രസ് ആരോപിച്ചു.

Similar Posts