Kerala
പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി എൻ.ഐ.എ കണ്ടുകെട്ടി
Kerala

പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി എൻ.ഐ.എ കണ്ടുകെട്ടി

Web Desk
|
1 Aug 2023 6:22 AM GMT

ഗ്രീൻവാലിയിൽ വെച്ച് പി.എഫ്.ഐ ആയുധ പരിശീലനവും കായിക പരിശീലനവും നടത്തിയിരുന്നുവെന്നാണ് എൻ.ഐ.എ വിശദീകരണം.

മലപ്പുറം: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി എന്‍.ഐ.എ കണ്ടുകെട്ടി. ഗ്രീൻവാലിയിൽ വെച്ച് പി.എഫ്.ഐ ആയുധ പരിശീലനവും കായിക പരിശീലനവും നടത്തിയിരുന്നുവെന്നാണ് എൻ.ഐ.എ വിശദീകരണം.

എൻഐഎ കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലാണ് അക്കാദമി കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് ശേഷം യുഎപിഎ നിയമ പ്രകാരം കേരളത്തിലെ 18 സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

അക്കാദമിയിലെ സ്ഥാവര ജംഗമ വസ്തുക്കൾ ഏറ്റെടുക്കുന്നതിന് എൻ.ഐ.എ നോട്ടിസ് പതിച്ചിരുന്നു. ഇന്നലെ വൈകീട്ട് ആറിന് കൊച്ചിയിൽനിന്നെത്തിയ സംഘമാണ് നോട്ടിസ് പതിച്ചത്. അക്കാദമിയിലെ ലൈബ്രറിയില്‍നിന്ന് ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കണ്ടുകെട്ടൽ. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായ പി.എഫ്.ഐ അംഗങ്ങളെ സംരക്ഷിക്കാൻ ഇവിടെ സൗകര്യമൊരുക്കിയിരുന്നെന്ന് എൻ.ഐ.എ അറിയിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ അവരുടെ ആറാമത്തെ കേന്ദ്രമാണ് എൻ.ഐ.എ കണ്ടുകെട്ടുന്നത്. പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, മലബാര്‍ ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജുക്കേഷന്‍ ആന്‍ഡ് സര്‍വിസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ കണ്ടുകെട്ടിയത്.

More To Watch

Similar Posts