Kerala
കളമശേരി ബസ് കത്തിക്കല്‍; പ്രതി കെ.എ അനൂപിന് ആറ് വർഷം കഠിന തടവും  പിഴയും
Kerala

കളമശേരി ബസ് കത്തിക്കല്‍; പ്രതി കെ.എ അനൂപിന് ആറ് വർഷം കഠിന തടവും പിഴയും

Web Desk
|
20 July 2021 1:31 PM GMT

കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിയായ കെ.എ അനൂപിന് ആറ് വർഷം കഠിന തടവും 1,60000 രൂപ പിഴയും വിധിച്ചു. കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയന്‍റവിട നസീർ,സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണ തുടരുകയാണ്. കേസിലെ അഞ്ചാം പ്രതിയാണ് അനൂപ്.

2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് രാത്രിയോടെ പ്രതികള്‍ തട്ടിയെടുത്ത് കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്നിക്കിരയാക്കി എന്നാണ് കേസ്. നേരത്തെ സ്‌ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2009ല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലായിരുന്ന അനൂപിനെ 2016ലാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.



Similar Posts