Kerala
NIA Raid kochi sys worker in custody

NIA 

Kerala

എൻഐഎ റെയ്‌ഡ്‌; ആലുവയിൽ ഒരാൾ കസ്റ്റഡിയിൽ

Web Desk
|
15 Feb 2023 7:09 AM GMT

നാളെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: ആലുവയില്‍ എന്‍ഐഎ നടത്തിയ റെയ്‌ഡിൽ ഒരാള്‍ കസ്റ്റഡിയില്‍. പണമിടപാട് സ്ഥാപനം നടത്തുന്ന അശോകന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാട് നടത്തിയ രേഖകളും പിടിച്ചെടുത്തു. ആലുവ സെമിനാരിപ്പടിക്കടുത്ത് താമസിക്കുന്ന സീനുമോന്റെ വീട്ടിലും റെയ്ഡ് നടത്തി. നാളെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

കേസുമായി ബന്ധപ്പെട്ട ആളുകൾക്ക് പണം നൽകുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അശോകനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ എൻഐഎ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം, കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ വിവിധ ഭാഗങ്ങളിൽ എൻഐഎ നടത്തിയ റെയ്‌ഡ് പൂർത്തിയായി.ആലുവ, എടത്തല, മട്ടാഞ്ചേരി, പറവൂർ എന്നിവിടങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. പറവൂരിൽ രണ്ടിടങ്ങളിലായി പരിശോധന നടന്നു.

സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ സഹായിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. കേരളത്തിന് പുറമേ കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും വ്യാപക പരിശോധന നടക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആകെ അറുപത് ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടി.

Similar Posts