Kerala
നിദ ഫാത്തിമയുടെ മരണം: അടിയന്തര അന്വേഷണം വേണമെന്ന് വി.ഡി സതീശൻ
Kerala

നിദ ഫാത്തിമയുടെ മരണം: അടിയന്തര അന്വേഷണം വേണമെന്ന് വി.ഡി സതീശൻ

Web Desk
|
22 Dec 2022 3:36 PM GMT

അധികൃതരുടെ കനത്ത വീഴ്ചയാണ് നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

തിരുവനന്തപുരം: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനിയും പത്ത് വയസുകാരിയുമായ നിദ ഫാത്തിമയുടെ മരണത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാർഥ്യമാണ്. നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഇവർക്ക് ഒഴിഞ്ഞു മാറാനാകില്ല.

കോടതി ഉത്തരവിലൂടെയാണ് നിദ ഉൾപ്പെടെയുള്ള കേരള ടീം അംഗങ്ങൾ നാഗ്പൂരിലെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നൽകാൻ ദേശീയ ഫെഡറേഷൻ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയാളി താരങ്ങൾ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്പോർട്‌സ്‌കൗൺസിലിലെയും ഉത്തരവാദിത്തപ്പെട്ടവർക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാനോ പകരം സംവിധാനങ്ങൾ ഒരുക്കാനോ തയാറായില്ല. ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ അടിയന്തരമായി അന്വേഷിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങൾ നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts