Kerala
നൈറ്റ് കര്‍ഫ്യൂ: ആദ്യ ദിനം ബോധവത്കരണം, ഇന്ന് മുതല്‍ കര്‍ശന നടപടി
Kerala

നൈറ്റ് കര്‍ഫ്യൂ: ആദ്യ ദിനം ബോധവത്കരണം, ഇന്ന് മുതല്‍ കര്‍ശന നടപടി

Web Desk
|
21 April 2021 12:58 AM GMT

സ്വകാര്യ വാഹനങ്ങളിലെത്തിവരെ കൃത്യമായി പരിശോധിച്ച ശേഷമാണ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചത്

സംസ്ഥാനത്ത് രാത്രികാല കർഫ്യൂ നിലവിൽ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ. ആദ്യ ദിനത്തിൽ പൊലീസ് പരിശോധനയിൽ ബോധവത്കരണത്തിനായിരുന്നു പ്രാധാന്യം. ഇന്ന് മുതൽ കർഫ്യൂ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകും.

കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ സംസ്ഥാനം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടതാണ് രാത്രികാല കർഫ്യൂ. രാത്രി 9 മുതൽ രാവിലെ 5 മണി വരെ ഒത്തുചേരലുകൾ, ആഘോഷങ്ങൾ എന്നിവയൊന്നും അനുവദിക്കില്ല. കടകൾ ഏഴരക്ക് തന്നെ അടപ്പിച്ചു. ഹോട്ടലുകളിൽ ഏഴര വരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ അനുവദിച്ചത്. 9 മണി വരെ പാഴ്സൽ നൽകാമെങ്കിലും പല ഹോട്ടലുകളും നേരത്തെ തന്നെ അടച്ചു. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും ഇളവുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങളിലെത്തിവരെ കൃത്യമായി പരിശോധിച്ച ശേഷമാണ് യാത്ര തുടരാൻ പൊലീസ് അനുവദിച്ചത്.

ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യ സര്‍വീസുകള്‍ക്കും രാത്രികാല ജോലിയിലുള്ളവർക്കും രാത്രികാല കർഫ്യൂവിൽ ഇളവുണ്ട്. റമദാന്‍ നോമ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കി. വരും ദിവസങ്ങളിൽ കർഫ്യൂ ലംഘിച്ചാൽ പിഴ ഉൾപ്പെടെ കർശന നടപടികളുണ്ടാകും.

Similar Posts