Kerala
Nikhil Thomass M.Com registration has been canceled by Kerala University
Kerala

നിഖിൽ തോമസിന്റെ എം കോം രജിസ്‌ട്രേഷൻ കേരള സർവകലാശാല റദ്ദാക്കി

Web Desk
|
21 Jun 2023 10:31 AM GMT

നിഖിൽ കലിംഗ യൂണിവേഴ്‌സിറ്റിയിൽനിന്ന് നേടിയ ബി കോം ബിരുദത്തിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി.

തിരുവനന്തപുരം: എസ്.എഫ്.ഐ നേതാവായിരുന്ന നിഖിൽ തോമസ് കലിംഗ യൂണിവേഴ്‌സിറ്റിയിൽനിന്ന് നേടിയ ബി കോം ബിരുദത്തിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റ് കേരള സർവകലാശാല റദ്ദാക്കി. നിഖിലിന്റെ എം കോം രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.

നിഖിലിന്റെ ബി കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയത്തിൽ ശക്തമായ നടപടി വേണമെന്നും കലിംഗ സർവകലാശാല കേരള സർവകലാശാല രജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ നിഖിലിനെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനായി തിരച്ചിൽ നടത്തുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


Similar Posts