Kerala
Controversy raged in Nilakkal Bhadrasanam of Malankara Orthodox Church, over seeking an explanation for speaking against Shaiju Kurien, an Orthodox priest who joined the BJP, Nilakkal Bhadrasanam controversy intensifies, Fr Mathews Vazhakunnam
Kerala

'മെത്രാപ്പോലീത്ത ചെയ്ത കാര്യങ്ങൾ പുറത്തുവിടും'; ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനത്തിൽ തർക്കം രൂക്ഷം

Web Desk
|
6 Jan 2024 4:00 AM GMT

ബി.ജെ.പിയിൽ ചേർന്ന ഓർത്തഡോക്സ് സഭാ വൈദികൻ ഷൈജു കുര്യനെതിരെ സംസാരിച്ചതിന് ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം ചോദിച്ചതിനെ ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം

പത്തനംതിട്ട: ബി.ജെ.പിയിൽ ചേർന്ന ഓർത്തഡോക്സ് സഭാ വൈദികൻ ഷൈജു കുര്യനെതിരെ സംസാരിച്ചതിന് വിശദീകരണം ചോദിച്ചതിനെ ചൊല്ലി നിലയ്ക്കൽ ഭദ്രാസനത്തിൽ തർക്കം രൂക്ഷം. വിശദീകരണം ചോദിച്ച മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോതിമസിന്‍റെ കൽപ്പനയെ തള്ളി ഫാ. മാത്യൂസ് വാഴക്കുന്നം രംഗത്തെത്തി. ബിഷപ്പിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ മനസ്സില്ലെന്ന് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

ബി.ജെ.പിയിൽ ചേർന്ന ഫാദർ ഷൈജുവിനെതിരെ ഫാ. മാത്യൂസ് വാഴക്കുന്നം മാധ്യമങ്ങളിൽ സംസാരിച്ചിരുന്നു. ഇതിലാണ് മെത്രാപ്പോലീത്ത വിശദീകരണം ചോദിച്ചത്. എന്നാല്‍, മറുപടി നല്‍കാന്‍ ഒരുക്കമല്ലെന്ന് മാത്യൂസ് വ്യക്തമാക്കുകയായിരുന്നു. നിക്കോതിമസ് മെത്രാപ്പോലീത്ത ചെയ്ത കാര്യങ്ങൾ പുറത്തുവിടുമെന്ന് ഫാദർ മാത്യൂസിന്റെ ശബ്ദസന്ദേശത്തിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. മോശം ഭാഷയിലാണ് ഇതില്‍ ബിഷപ്പിനെ സംബോധന ചെയ്യുന്നത്.

ബി.ജെ.പിയിൽ ചേർന്ന ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ ഇന്നലെ നടപടിയുണ്ടായിരുന്നു. ഷൈജുവിനെതിരായ പരാതികൾ അന്വേഷിക്കാൻ ഭദ്രാസനം കൗൺസിൽ തീരുമാനിച്ചു. അന്വേഷണ കാലയളവിൽ എല്ലാ ചുമതലകളിൽനിന്നും മാറ്റും.

കഴിഞ്ഞ ദിവസമാണ് ഷൈജു കുര്യൻ ബി.ജെ.പിയിൽ ചേർന്നത്. അതേസമയം, ഇപ്പോൾ നടക്കുന്ന രാഷ്ട്രീയസംഭവ വികാസങ്ങളുമായി ഷൈജു കുര്യനെതിരായ നടപടിയെ വ്യാഖ്യാനിക്കേണ്ടെന്നു വാർത്താകുറിപ്പിൽ പറയുന്നുണ്ട്. രണ്ടു മാസത്തേക്കാണ് സഭയുടെ എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

Summary: Controversy raged in Nilakkal Bhadrasanam of Malankara Orthodox Church, over seeking an explanation for speaking against Shaiju Kurien, an Orthodox priest who joined the BJP

Similar Posts