Kerala
The report of the Legal Services Authority on the tribal distress in Nilambur has been forwarded to the High Court, Nilambur tribal distress report in Kerala High court, Malayalam breaking news
Kerala

അഞ്ച് കോളനികളിലെ വീടുകൾ അപകടാവസ്ഥയില്‍; നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Web Desk
|
30 Nov 2023 4:15 AM GMT

2019ലെ പ്രളയത്തിനുശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

കൊച്ചി: നിലമ്പൂരിലെ ആദിവാസി ദുരിത ജീവിതം സംബന്ധിച്ച ലീഗൽ സർവീസ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. അഞ്ച് കോളനികളിലെ വീടുകൾ അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019ലെ പ്രളയത്തിനുശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായതായും റിപ്പോർട്ട് പറയുന്നു.

സബ് ജഡ്ജ് ഷബീർ ഇബ്രാഹിമാണ് റിപ്പോർട്ട് നൽകിയത്. ആദിവാസികളുടെ ശോചനീയമായ ജീവിതാവസ്ഥയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടാണിത്. വാണിയമ്പുഴ കോളനിയിൽ 20 കുടുംബങ്ങൾ ഷീറ്റ് കെട്ടിയ ഷെഡിലാണു താമസിക്കുന്നത്. ഇവർക്കെല്ലാമായി ആകെ ഒരു ബയോ ടോയലെറ്റാണുള്ളത്. ആർക്കും വൈദ്യുതിയുമില്ല.

കുടിവെള്ളമില്ലാത്തതിനാൽ പുഴയിലെ വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്. തരിപ്പപ്പൊട്ടി ആദിവാസി കോളനിയിലും സമാന അവസ്ഥയാണ്. ഇരുട്ടുകുത്തി കോളനിയിലെ വീടുകൾ എല്ലാം നാശത്തിന്റെ വക്കിലാണ്. 15 വീടുകളും വാസയോഗ്യമല്ലാത്തതാണ്. ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിലും വൈദ്യുതിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കുമ്പളപ്പാറ ട്രൈബൽ കോളനിയിൽ ഊര് മൂപ്പന്റെ വീട് പോലും വാസയോഗ്യമല്ല. ഹൈക്കോടതി ഇടപെട്ടതോടെ ഇവിടെ മൂന്ന് ബയോ ടോയലറ്റ് ഇവിടെ നിർമ്മിക്കുകയായിരുന്നു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നുണ്ട്.

Summary: The report of the Legal Services Authority on the tribal distress in Nilambur has been forwarded to the High Court

Similar Posts