Kerala
Kerala
നിപ: കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു
|5 Sep 2021 4:01 PM GMT
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് നിപ ചികിത്സക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.
നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണ്‍ പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളുമാണ് കണ്ടയിമെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് നിപ ചികിത്സക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495-2382500, 0495-2382800 നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാം.