Kerala
Nipah: Health department steps up vigil in calicut | kerala News
Kerala

നിപ പ്രതിരോധം: വടകര പഴയബസ്റ്റാന്‍റ് പള്ളിയില്‍ സെപ്തംപര്‍ എട്ടിന് ജുമുഅക്കെത്തിയവര്‍ ക്വാറന്‍റൈനില്‍ പോകണം

Web Desk
|
17 Sep 2023 9:24 AM GMT

ക്വാറന്‍റൈനില്‍ ഇരിക്കാനും, നിപ കൺട്രോൾ സെല്ലിൽ ഫോൺ വിളിച്ച് അറിയിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്

കോഴിക്കോട്: ജില്ലയില്‍ നിപയുടെ പശ്ചാത്തലത്തില്‍ സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുന്നു. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. നിപ രോഗി എത്തിയ സ്ഥലങ്ങളിലുള്ളവരോട് ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

ക്വാറന്‍റൈനില്‍ പോകേണ്ടവർ

  • വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള ജുമാ മസ്ജിദിൽ സെപ്റ്റംബർ 8 ന് ഉച്ചക്ക് 12.30 മുതൽ 1.30 വരെ സന്ദർശിച്ചവർ.
  • വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബർ 10 രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സന്ദർച്ചവർ.
  • കോഴിക്കോട് , കാരപറമ്പ് റിലയൻസ് സ്മാർട് പോയിൻ്റ് സെപ്റ്റംബർ 10 രാത്രി 09.30 മുതൽ 10 മണി വരെ സന്ദർശിച്ചവർ .

ക്വാറന്‍റൈനില്‍ ഇരിക്കാനും, നിപ കൺട്രോൾ സെല്ലിൽ ഫോൺ വിളിച്ച് അറിയിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കുറച്ചു ഫലം കൂടി വരാനുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ സംഘവും സംസ്ഥാന സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈ റിസ്കിൽ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ട് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Tags :
Similar Posts