Kerala
Kerala
കണ്ണൂരിൽ നിപ?: രണ്ടു പേർ നിരീക്ഷണത്തിൽ
|23 Aug 2024 12:28 PM GMT
ഇരുവരുടേയും സ്രവം കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കും
കണ്ണൂർ: കണ്ണൂരിൽ നിപയെന്ന് സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്.
ഇരുവരുടേയും സ്രവം കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കും. ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്.