നിപ: പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയവക്ക് ചികിത്സ തേടണം
|രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മൂന്ന് 108 ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തും.
സംസ്ഥാനത്ത് നിപ ചികിത്സ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ജാഗ്രത വേണം. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അവലോകനയോഗം ചേരും. പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.
രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി മൂന്ന് 108 ആംബുലന്‍സുകള്‍ ഒരുക്കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തും. നിപ ബാധിതരുടെ സംസ്കാരം കോര്‍പറേഷന്റെ നേതൃത്വത്തിലായിരിക്കുമെന്നും പ്രോട്ടോകോളില്‍ പറയുന്നു.
നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്ത് മുഴുവനും കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ചാത്തമംഗലം പഞ്ചായത്തുമായി ചേര്‍ന്നു നില്ക്കുന്ന മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളും കണ്ടയിന്‍ മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.