Kerala
Nirmala Sitharaman said that conditions cannot be changed to raise the credit limit of Kerala
Kerala

കേരളത്തിന്റെ വായ്പാ പരിധി ഉയർത്താനായി നിബന്ധനകൾ മാറ്റാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

Web Desk
|
4 Dec 2023 10:15 AM GMT

ജി.എസ്.ടിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു

ഡൽഹി: ജി.എസ്.ടിയുടെ ഒരു ശതമാനം അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി. കേരളത്തിന്റെ വായ്പാ പരിധി ഉയർത്താനായി നിബന്ധനകൾ മാറ്റാൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകിയത്. പൊതു വിപണിക്ക് പുറമെ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വായ്പ സർക്കാർ ആവശ്യപ്രകാരം സമയാസമയം എടുക്കാമെന്നും നിർമലാ സീതാരാമൻ അറിയിച്ചു.

നിലവിൽ പൊതുമാനദണ്ഡ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങൾക്കും വായ്പാ പരിധി നിശിചയിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തിലെ കേരളത്തിന്റെ മൊത്തം വായ്പാ പരിധി 47762 കോടി രൂപയാണ്. ഇതിൽ 29136 കോടി രൂപ പൊതുവിപണി വായ്പയാണ്. ഇതിൽ 23882 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Similar Posts