Kerala
ഗോഡ്സെ അനുകൂല കമന്റ്; അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ എൻ.ഐ.ടി ഡയറക്ടറുടെ നിർദേശം
Kerala

ഗോഡ്സെ അനുകൂല കമന്റ്; അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ എൻ.ഐ.ടി ഡയറക്ടറുടെ നിർദേശം

Web Desk
|
4 Feb 2024 6:06 AM GMT

ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി നൽകിയ കത്തിനാണ് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണയുടെ മറുപടി.

കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റിൽ അധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയതായി എൻ.ഐ.ടി ഡയറക്ടർ. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നൽകിയ കത്തിനാണ് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണയുടെ മറുപടി. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിച്ച് വിവരം എം.പിയെ അറിയിക്കുമെന്നും ഡയറക്ടർ അറിയിച്ചു.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തത് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

Similar Posts