Kerala
ശിവൻകുട്ടിയുടെ ബോധം പോയി, യുഡിഎഫ് എംഎൽഎമാര്‍ വനിതാ സാമാജികരെ കടന്നുപിടിച്ചു; കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് ആണെന്ന് ജയരാജൻ
Kerala

'ശിവൻകുട്ടിയുടെ ബോധം പോയി, യുഡിഎഫ് എംഎൽഎമാര്‍ വനിതാ സാമാജികരെ കടന്നുപിടിച്ചു'; കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് ആണെന്ന് ജയരാജൻ

Web Desk
|
15 Sep 2022 8:12 AM GMT

യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന വീഡിയോ പറത്ത് വരാതിരിക്കാൻ നീക്കം ചെയ്യുകയായിരുന്നു എന്നും ജയരാജൻ ആരോപിച്ചു.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫിനെതിരെ ആരോപണവുമായി ഇപി ജയരാജൻ. കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് ആണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നും ജയരാജൻ പറയുന്നു.

കരുതിക്കൂട്ടിയാണ് യുഡിഎഫ് എത്തിയത്. പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരവും അധിക്ഷേപകരവുമായ പരാമർശങ്ങളുണ്ടായി. ഇതോടെയാണ് സംഘർഷമുണ്ടായത്. ഇന്നത്തെ മന്ത്രി ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തി. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന വീഡിയോ പുറത്തുവരാതിരിക്കാൻ നീക്കം ചെയ്യുകയായിരുന്നു എന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അതേസമയം, ജയരാജന്റെ ആരോപണങ്ങളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസാണ്. ജയരാജൻ ജനങ്ങളുടെ ബോധത്തെ വെല്ലുവിളിക്കുകയാണ്. സഭയിൽ എന്താണ് നടന്നതെന്ന് എല്ലാവരും കണ്ടതാണെന്നും വിഡി സതീശൻ പറഞ്ഞു.

Similar Posts