പാലക്കാട്ടെ പെട്ടി ചർച്ച നിർത്തണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്
|നീല പെട്ടി , പച്ച പെട്ടി , മഞ്ഞ പെട്ടി എന്ന് പറഞ്ഞ് നടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല
പാലക്കാട്: പാലക്കാട്ടെ പെട്ടി ചർച്ച നിർത്തണമെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും മനുഷ്യരുടെ ജീവിത പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യണ്ടേത്. കള്ളപ്പണം വന്നിട്ടുണ്ടെങ്കിൽ ഇഡിയും പൊലീസും അന്വേഷിക്കണം . പെട്ടി ചർച്ച എല്‍ഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്നും കൃഷ്ണദാസ് മീഡിയവണിനോട് പറഞ്ഞു.
നീല പെട്ടി , പച്ച പെട്ടി , മഞ്ഞ പെട്ടി എന്ന് പറഞ്ഞ് നടക്കാൻ ഇടതുപക്ഷത്തെ കിട്ടില്ല. യുഡിഎഫിനും ബിജെപിക്കുമാണ് ഇപ്പോഴത്തെ ചർച്ച ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പാതിരാ പരിശോധനയില്‍ പൊലീസിനെ തള്ള പാലക്കാട് കലക്ടര്‍ രംഗത്തെത്തി. പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കലക്ടർ എസ് .ചിത്ര മീഡിയവണിനോട് പറഞ്ഞു. പതിവ് പരിശോധന എന്നായിരുന്നു എഎസ്‍പി നേരത്തെ പറഞ്ഞത്. പരിശോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.